‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒടിടിയിലേക്ക്

പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒടിടിയിലേക്ക്. മാത്യു തോമസിനെ നായകനാക്കിയുള്ള ഈ ഹൊറർ ഫാന്റസി കോമഡി ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രം നാളെ മുതൽ സീ5 പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. കഴിഞ്ഞ ഒക്ടോബർ 24-നായിരുന്നു ചിത്രത്തിന്റെ തിയറ്റർ റിലീസ്.

എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന തിയേറ്റർ അനുഭവം ആണ് ചിത്രം നൽകുന്നത്.

ഹൊറർ – ഫാൻ്റസി എന്നിവയ്ക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം ത്രസിപ്പിക്കുന്ന അനുഭവമാണ് നൽകുന്നതെന്ന് തിയറ്റര്‍ പ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. കിടിലൻ ദൃശ്യങ്ങളും സംഗീതവും വാഗ്ദാനം ചെയ്ത് കൊണ്ട് ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഒരു സിനിമാനുഭവം കൂടിയാണ് ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.

