February 5, 2026

പതിമൂന്ന് വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  • February 5, 2026
  • 1 min read

പാലക്കാട്/ എലപ്പുള്ളി: പതിമൂന്ന് വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി മേലേ പോക്കാംതോട് സ്വദേശി ശിവപ്രസാദിൻ്റെ മകൻ വിശ്വജിത്താണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ 9:30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. മാതാപിതാക്കൾ ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു സംഭവം. പിതാവ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമല്ല സംഭവത്തിൽ പാലക്കാട് കസബ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ് അമ്മ സജിത (റൈൽവേ – കോയമ്പത്തൂർ) സഹോദരൻ മൃദുൽ( പത്താം ക്ലാസ് വിദ്യാർത്ഥി)

Leave a Reply

Your email address will not be published. Required fields are marked *