March 29, 2026

വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ എയർ കണ്ടീഷണറുകളുടെ പ്രവർത്തനം നിലച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു

  • March 29, 2026
  • 0 min read

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു.) എയർ കണ്ടീഷണറുകളുടെ പ്രവർത്തനം നിലച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു. എ.സി. പ്രവർത്തിക്കാത്തത് മൂലം അത്യാസന്ന നിലയിലുള്ള രോഗികൾ ഉൾപ്പെടെ കടുത്ത ദുരിതത്തിലാണ്. രണ്ട് വാർഡുകളിലായി പ്രവർത്തിക്കുന്ന ഐ.സി.യു. യൂണിറ്റിൽ ആകെ ഒൻപത് ബെഡുകളാണുള്ളത്. ഇവിടെയുണ്ടായിരുന്ന നാല് എ.സി.കളിൽ രണ്ടെണ്ണമാണ് ദിവസങ്ങൾക്ക് മുൻപ് തകരാറിലായത്. ഇതോടെ ഐ.സി.യു.വിനുള്ളിലെ അന്തരീക്ഷം താങ്ങാനാവാതെ വന്നതോടെ ചില രോഗികളെ ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്ന സാഹചര്യവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *