February 5, 2026

റേഷൻ കടയിൽ ഇനി ക്യൂ നിൽക്കണ്ട

  • February 5, 2026
  • 1 min read

കരിഞ്ചന്തക്കാർക്ക് മോദി സർക്കാരിന്റെ ‘ഡിജിറ്റൽ’ പണി

പാവപ്പെട്ടവന്റെ അടുക്കളയിൽ പട്ടിണിയില്ലാത്ത കാലം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് റേഷൻ വിതരണ രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി നരേന്ദ്ര മോദി സർക്കാർ. റേഷൻ കടകൾ വഴി അരിയും ഗോതമ്പും വാങ്ങുന്നതിന് പകരം, അതിന്റെ വിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമായി നൽകുന്ന പുതിയ നിയമം നടപ്പിലാക്കുന്നു. എസ്ബിഐയുമായി സഹകരിച്ച് വികസിപ്പിച്ച ‘ഇ-രൂപീ’ (e-RUPI) ഡിജിറ്റൽ വൗച്ചർ വഴിയാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യം വേണോ അതോ പണം വേണോ എന്ന് ഇനി സ്വയം തീരുമാനിക്കാമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കരുത്തിൽ റേഷൻ രംഗത്തെ അഴിമതിയും കരിഞ്ചന്തയും പൂർണ്ണമായും തുടച്ചുനീക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ചണ്ഡീഗഡ്, പുതുച്ചേരി, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. റേഷൻ വിഹിതം തട്ടിയെടുക്കുന്ന ഇടനിലക്കാരെയും കരിഞ്ചന്തക്കാരെയും തുരത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പരീക്ഷണ ഘട്ടത്തിൽ തന്നെ 76,363 വ്യാജ റേഷൻ കാർഡുകൾ കണ്ടെത്താൻ കഴിഞ്ഞത് ഈ പുതിയ സാങ്കേതിക വിദ്യയുടെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു. അർഹരായവർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ രാജ്യത്തിന്റെ സമ്പത്ത് ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നു എന്ന് മോദി സർക്കാർ ഉറപ്പാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *