ചെങ്ങന്നൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു:ബൈക്ക് യാത്രികന് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്.
കണ്ണൂർ സ്വദേശി വിഷ്ണു ( 23 ) ആണ് മരിച്ചത്.
റിപ്പോർട്ട് അനീഷ് ചുനക്കര
ചെങ്ങന്നൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്ബൈ.ക്കിൽ യാത്ര ചെയ്ത കണ്ണൂർ സ്വദേശി വിഷ്ണു ( 23 ) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത അമ്പലപ്പുഴ കാരൂർ സ്വദേശി വിവേക് ആണ് പരിക്കേറ്റത്. കാറും സൈലോ വണ്ടിയും ബൈക്കും ആണ് കൂട്ടിയിടിച്ചത്.ഇന്ന് പുലർച്ചെ 12.30ന് എം സി റോഡിൽ ചെങ്ങന്നൂർ ഗുരുമന്ദിരത്തിന് (മഹേശ്വരി ടെക്സ്റ്റയിൽസിനടുത്ത് ) മുന്നിൽ ആയിരുന്നു അപകടം . ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിൻസീറ്റിൽ ഇരുന്നയാൾ സമീപത്തെ ഡെൻറൽ ക്ലിനിക്കിൻ്റെ ഒന്നാം നിലയിലെ ഗ്ലാസ് ഇടിച്ചു തകർത്താണ് വീണത്.

