March 14, 2026

ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കൊല്ലം – എറണാകുളം – കൊല്ലം മെമ്മു എക്സ്പ്രസ്സ്‌ സ്പെഷ്യൽ ട്രെയിനിന് സ്വീകരണം നൽകി.

  • December 23, 2024
  • 1 min read
ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കൊല്ലം – എറണാകുളം – കൊല്ലം മെമ്മു എക്സ്പ്രസ്സ്‌ സ്പെഷ്യൽ ട്രെയിനിന്  സ്വീകരണം നൽകി.

ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കൊല്ലം – എറണാകുളം – കൊല്ലം മെമ്മു എക്സ്പ്രസ്സ്‌ സ്പെഷ്യൽ ട്രെയിനിന് സ്വീകരണം നൽകി.രാവിലെ നിർത്താതെ പോയ ട്രയിൻ തിരികെ എത്തിയപ്പോൾ നിർത്തുകയും സ്വീകരണം നൽകുകയുമായിരുന്നു. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സ്ഥിരം യാത്രക്കാരുടെ ആവശ്യപ്രകാരമാണ് മെമുവിന് പുതുതായി സ്റ്റോപ്പ് അനുവദിപ്പിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.നേരത്തെ രാവിലത്തെ സർവീസിനിടെ ലോക്കോ പൈലറ്റിനുണ്ടായ മാനുഷിക പിഴവ് മൂലം എറണാകുളത്തേക്കുള്ള ട്രിപ്പിൽ ഹോൾട്ട് സ്റ്റേഷനായ ചെറിയനാട് പ്രത്യേക സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ ട്രെയിൻ നിർത്താതെ കടന്നുപോയിരുന്നു. എന്നാൽ തെറ്റ് മനസ്സിലാക്കിയ റെയിൽവേ തിരിച്ചുള്ള ട്രിപ്പിൽ ചെറിയനാട് നിർത്തുകയും നാളെ മുതൽ കൃത്യമായി രാവിലെയും വൈകുന്നേരവും ട്രെയിൻ ചെറിയനാട് സ്റ്റേഷനിൽ നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് ഡിവിഷനൽ മാനേജർ കൊടിക്കുന്നിൽ സുരേഷ് എംപിയെ ഫോണിൽ വിളിച്ച് ഉറപ്പുനൽകി. എറണാകുളത്തു നിന്നും തിരിച്ച് കൊല്ലത്തേക്കുള്ള സർവീസിൽ ചെറിയനാട് സ്റ്റേഷനിൽ നിർത്തിയ ട്രെയിനിന് കോൺഗ്രസ് പ്രവർത്തകരുടെയും നാട്ടുകാരുടെയും യാത്രക്കാരുടെയും നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വീകരണം നൽകി.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *