കോതമംഗലത്ത് ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്ക് നേരെ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു
കോതമംഗലം – നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരാ രണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ടു പേരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരി, അൽത്താഫ് എന്നീ രണ്ട് പേരാണ് ചികിത്സയിലുള്ളത്.വിദ്യാർത്ഥികൾ ബൈക്കിൽ പോകുമ്പോഴാണ് കാട്ടാന പന പിഴുതെറിഞ്ഞത്. അപ്രതീക്ഷിതമായെത്തിയ ആക്രമണത്തിൽ ബൈക്ക് മറിയുകയും വിദ്യാർത്ഥികൾ തെറിച്ചു വീണു.ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി..




