May 16, 2026

മൂവാറ്റുപുഴയിൽ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

  • December 14, 2024
  • 1 min read
മൂവാറ്റുപുഴയിൽ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആനിക്കാട് മാവിന്‍ചുവടില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ആയവന വടക്കുംപാടത്ത് സെബിന്‍ ജോയിയാണ്(34) മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് സെബിന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴയിലെ സ്വകാര്യസ്ഥാപനത്തിലെ മനേജറാണ് മരിച്ച സെബിന്‍.powran daily news ആണ് വാർത്ത റിപ്പോർട്ട്‌ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *