കൂറ്റൻ പപ്പാഞ്ഞിയുടെ നിർമ്മാണത്തിൽ ഒരുങ്ങി മലയാറ്റൂർ മെഗാകാർണിവൽ
ഡിസംബർ 25 മുതൽ 31വരെയാണ് കാർണിവൽ
റിപ്പോർട്ട് ബിജു മലയാറ്റൂർ.
മലയാറ്റൂരിൽ മെഗാ കാർണിവൽ ഒരുങ്ങുന്നു. കൂറ്റൻ പപ്പാഞ്ഞിയുടെ നിർമ്മാണം നടക്കുന്നു.കലാ സംവിധായകൻ കലേഷ് നേത്രയും സംഘവുമാണ് പപ്പാഞ്ഞിയെ ഒരുക്കുന്നത്. 75 അടി ഉയരമുള്ള പപ്പാഞ്ഞിയാണിത്. ഗിന്നസ് റെക്കോടി ൹ള്ള ശ്രമത്തിലാണ് സംഘാടകർ.ഇതു വരെ 69 അടി ഉയരമുള്ള പപ്പാഞ്ഞിയാണ്, റെക്കോടിലുള്ള. 2024 ഡിസംബർ 25 മുതൽ 31വരെയാണ് കാർണിവൽ. വിവിധ വർണ്ണങ്ങളിൽ രണ്ടു നിരകളിലായി,പതിനായിരത്തി ഇരുപത്തിനാല് നക്ഷത്രങ്ങൾ പൊൻ പ്രഭ പരത്തും.




