February 5, 2026

രാത്രി യാത്രയും,ഷോപ്പിംഗും വേറിട്ട അനുഭവമാക്കി എം. എ. കോളേജ് വിദ്യാർത്ഥികൾ.

  • December 11, 2024
  • 1 min read
രാത്രി യാത്രയും,ഷോപ്പിംഗും വേറിട്ട അനുഭവമാക്കി എം. എ. കോളേജ് വിദ്യാർത്ഥികൾ.

ലോക മനുഷ്യാവകാശ ദിനത്തിൽ പൊതു ഗതാഗതവും, രാത്രി ഭക്ഷണവും,ഷോപ്പിംഗും എല്ലാം വേറിട്ട ഒരു അനുഭവമായിരുന്നു വിദ്യാർഥികൾക്ക് സമ്മാനിച്ചത് .

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം മാർക്കറ്റിംഗ് ആൻഡ് ഇന്റർനാഷണൽ ബിസ്സിനെസ്സ് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ “ഇരുട്ടിൻ്റെ മണിക്കൂറുകൾ”(Hours of Darkness)എന്ന പേരിൽ ലോക മനുഷ്യാവകാശ ദിനത്തിൽ രാത്രിയാത്ര സംഘടിപ്പിച്ചു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 15 ദിവസങ്ങളായി എം. കോം എം ഐ ബി വിഭാഗം നടത്തുന്ന സ്ത്രീ ശാക്തീകരണ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു അവസാന ദിവസം അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചു കോളേജിൽ നിന്ന് കൊച്ചി വരെ രാത്രിയിൽ യാത്ര സംഘടിപ്പിച്ചത് . ലോക മനുഷ്യാവകാശ ദിനത്തിൽ പൊതു ഗതാഗതവും, രാത്രി ഭക്ഷണവും,ഷോപ്പിംഗും എല്ലാം വേറിട്ട ഒരു അനുഭവമായിരുന്നു വിദ്യാർഥികൾക്ക് സമ്മാനിച്ചത് .
വകുപ്പ് മേധാവി ഷാരി സദാശിവൻ, അധ്യാപികമാരായ ഗോപിക സുകു, അനുപമ ആർ നായർ, സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ മുഹമ്മദ്‌ അസ്‌ലം,കൃതിക ആർ, ജെസ് ജെയിംസ് പ്രസാദ്,മീര ബി നായർ എന്നിവർ നേതൃത്വം നൽകി.15 ദിവസങ്ങളിലായി നടന്ന സ്ത്രീ ശാക്തീകരണ പരിപാടികളിൽ
സ്ത്രികൾക്ക് എതിരായ അതിക്രമങ്ങൾ ഇല്ലാത്ത നാളെ എന്ന വിഷയത്തിൽ ചർച്ചയും, സെമിനാറും നടന്നു. ഇക്കണോമിക്സ് വിഭാഗം അധ്യാപിക നീതു സലാം “യുവജന ശാക്തീകരണം” എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു.
ഓറഞ്ച് ബാഡ്ജും റിബണും ഓറഞ്ച് കളർ വസ്ത്രങ്ങളും ധരിച്ചുകൊണ്ട് അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
വിദ്യാർഥികൾക്കായി സ്വയം പ്രതിരോധ ക്ലാസ്സ്‌ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

ചിത്രം : രാത്രി യാത്രയുടെ ഭാഗമായി കോതമംഗലം എം. എ. കോളേജ് എം. കോം എം ഐ ബി വിദ്യാർഥികളും, അധ്യാപികമാരും എറണാകുളം മറൈൻ ഡ്രൈവിൽ ഒത്തുചേർന്നപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *