February 5, 2026

വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് കാട്ടാനയുടെ മുൻപില്‍പ്പെട്ടു.

  • November 28, 2024
  • 0 min read
വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് കാട്ടാനയുടെ മുൻപില്‍പ്പെട്ടു.

ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.
സ്കൂള്‍ വിട്ട് വരുന്നതിനിടെ ബസ് ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂള്‍ ബസ് നിർത്തിയിട്ടു. എന്നാല്‍ ബസിന് നേരെ ആന പാഞ്ഞടുത്തു. ഈ സമയത്ത് കുട്ടികള്‍ ഭീതിയോടെ നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഈ സമയത്ത് ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നില്‍പ്പെട്ടിരുന്നു. അയാള്‍ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *