February 5, 2026

തൊഴിലുറപ്പ്ജോലിക്കിടെ കടന്നൽ കുത്തേറ്റ വീട്ടമ്മ മരിച്ചു

  • November 23, 2024
  • 0 min read
തൊഴിലുറപ്പ്ജോലിക്കിടെ കടന്നൽ കുത്തേറ്റ വീട്ടമ്മ മരിച്ചു

ബുധനാഴ്ച രാവിലെയാണ് ശോഭനയ്ക്ക് കടന്നൽ കുത്തേറ്റത്

റിപ്പോർട്ട്‌ അനീഷ് ചുനക്കര

തൃശ്ശൂർ : ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയ്ക്ക് കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളി പുറത്താണ് സംഭവം. മാരാത്ത് ക്ഷേത്രത്തിനു സമീപം തുപ്രാടൻ സുകുമാരന്റെ ഭാര്യ ശോഭന(60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ശോഭനയ്ക്ക് കടന്നൽ കുത്തേറ്റത്. എടത്തിരുത്തി പതിനഞ്ചാം വാർഡിൽ ടി എം റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ ആറ് തൊഴിലാളികൾക്കാണ് കടലിന്റെ കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ ശോഭനയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *