May 8, 2026

‘നൂലിൽ കെട്ടിയിറക്കിയവരാരും നേതാവാകാൻ നോക്കേണ്ട’; വടകരയിൽ വി ഡി സതീശൻ അനുകൂലികളുടെ പ്രകടനം

  • May 8, 2026
  • 0 min read
‘നൂലിൽ കെട്ടിയിറക്കിയവരാരും നേതാവാകാൻ നോക്കേണ്ട’;  വടകരയിൽ വി ഡി സതീശൻ അനുകൂലികളുടെ പ്രകടനം

പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ പുകയുന്ന തർക്കം പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപിച്ച പോസ്റ്ററുകൾ വി.ഡി. സതീശൻ അനുകൂലികൾ നശിപ്പിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.തൃശൂർ ഡിസിസി ഓഫീസിന് പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കെ.സി. വേണുഗോപാലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ സതീശൻ അനുകൂലികൾ ഈ പോസ്റ്ററുകൾ വ്യാപകമായി കീറിമാറ്റുകയും പകരം സതീശനെ പിന്തുണയ്ക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും എല്ലാം സതീശനെ അനുകൂലിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ നടക്കുകയാണ്. പട നയിച്ചവൻ തന്നെ നയിക്കട്ടെ എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. ഇത്തരത്തിൽ ഉള്ള പരസ്യ പ്രതിഷേധവും പ്രകടനവും നടത്തിയാൽ വിലക്ക് ഉണ്ടാകുമെന്ന കെപിസിസി നിർദേശത്തിന് ഒരു വിലയും കല്പിക്കാതെയാണ് സതീശൻ അനുകൂലികൾ പോരാട്ടം തെരുവിലേക്ക് നീക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *