May 8, 2026

മുഖ്യമന്ത്രി പദവി വി.ഡി. സതീശന് എന്ന് സൂചന:കെ.സി.വേണുഗോപാലിനോട് സ്വയം പിൻവാങ്ങുവാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ

  • May 8, 2026
  • 0 min read
മുഖ്യമന്ത്രി പദവി വി.ഡി. സതീശന് എന്ന് സൂചന:കെ.സി.വേണുഗോപാലിനോട് സ്വയം പിൻവാങ്ങുവാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാന ചർച്ചകൾ കൂടുതൽ സജീവമാകുന്നതിനിടെ വി.ഡി. സതീശന് അനുകൂല സൂചനകൾ ശക്തമാകുന്നതായി റിപ്പോർട്ടുകൾ. ഹൈക്കമാൻഡിന്റെ വിലയിരുത്തലിൽ നിയമസഭാ നേതൃത്വത്തിലും സംഘടനാ ഏകോപനത്തിലും മുൻതൂക്കം വി.ഡി. സതീശനാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.അതേസമയം കെ.സി. വേണുഗോപാലിനോട് മത്സരത്തിൽ നിന്ന് സ്വയം പിന്മാറാൻ ഹൈക്കമാൻഡ് നിർദേശിച്ചുവെന്ന തരത്തിലുള്ള രാഷ്ട്രീയ റിപ്പോർട്ടുകളും ദേശീയ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും കോൺഗ്രസ് ക്യാമ്പിൽ ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്.ഇതിനിടെ അന്തിമ തീരുമാനം ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *