May 8, 2026

കുറ്റ്യാടിയിൽ കനത്ത വേനൽമഴശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം

  • May 8, 2026
  • 0 min read
കുറ്റ്യാടിയിൽ കനത്ത വേനൽമഴശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം

കുറ്റ്യാടി മലയോര മേഖലയിൽ കനത്ത വേനൽമഴ; ശക്തമായ കാറ്റിലും ഇടിമിന്നലിലും നാശനഷ്ടംകുറ്റ്യാടി മലയോര മേഖലകളിൽ കനത്ത വേനൽമഴയും ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. വൈകിട്ട് 3.30 ഓടെ ആരംഭിച്ച മഴ മണിക്കൂറുകളോളം തുടരുകയായിരുന്നു. കുറ്റ്യാടി, തൊട്ടിൽപ്പാലം, മരുതോങ്കര, കാവിലുംപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ശക്തമായത്.മരുതോങ്കരയും കാവിലുംപാറയും ഉൾപ്പെടെയുള്ള മേഖലകളിൽ കാറ്റിന്റെ ശക്തി കൂടുതലായതിനാൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധവും തടസപ്പെട്ടു. റോഡുകളിലേക്ക് മരങ്ങൾ വീണതോടെ ഗതാഗതത്തിനും നേരിയ തടസം നേരിട്ടു.മഴയും ഇടിമിന്നലും ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വീണ മരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *