ബസ് മുന്നോട്ടെടുത്തപ്പോൾ അപകടം:36കാരിക്ക് ഗുരുതര പരിക്ക്: കൈയ്യിലൂടെ ബസ് കയറി ഇറങ്ങി
വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി.ഹരിപ്പാട് കെ വി ജെട്ടി ചരുവിള പുത്തൻ വീട്ടിൽ സിന്ധു സന്തോഷിനാണ് (36)ആണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ മാവേലിക്കര മുൻസിപ്പൽ ബസ് സ്റ്റാൻഡിലായിരുന്നു അപകടം. പന്തളം ഭാഗത്തേക്കു പോകേണ്ട മുഴങ്ങോടിയിൽ എന്ന വാഹനം മുന്നോട്ടെടുക്കുമ്പോളായിരുന്നു അപകടം. വലതു ഭാഗത്തെ പിൻചക്രങ്ങളുടെ അടിയിൽ പെട്ടു പോകുകയായിരുന്നു. ബസുകളുടെ ഇടയിൽ ആയിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് കണ്ടവരില്ല. അമ്മയെ കാണുവാനായി മകനും ഒന്നിച്ച് മാന്നാറിലേയ്ക്ക് പോകുക ആയിരുന്നു ഇവർ.ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാവേലിക്കരയിലെ ജില്ലാ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.




