April 28, 2025

ലയണൽ മെസി കേരളത്തിൽ

  • November 21, 2024
  • 0 min read
ലയണൽ മെസി കേരളത്തിൽ

2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ രണ്ട് ടീമുകളാകും അർജന്റീനക്കെതിരെ കളിക്കുക. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക. വ്യാപാര വ്യവസായ അസോസിയേഷനുമായി ചേർന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് അസോസിയേഷൻ മത്സരം നടത്താനുള്ള സഹായ ഉറപ്പ് നൽകി, അവരായിരിക്കും സ്‌പോൺസർമാർ.കേരളത്തിലെ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക നിരവധി കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. സ്പോർട്സ് ഇക്കോണമി വർധിപ്പിക്കാനും നീക്കങ്ങൾ നടത്തുന്നു.ആറു മാസം മുൻപ് കായിക ഉച്ച കോടി വിജയകരമായി നടത്തിയെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.മത്സര വേദി അടക്കമുള്ള ഔദ്യോഗിക പ്രഖ്യാപനം എ എഫ് എ നടത്തും. വേദിയുടെ കാര്യത്തിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും കൊച്ചിയാണ് പ്രഥമ പരിഗണയെന്നും മന്ത്രി പറഞ്ഞു.അതേസമയം, ഖത്തറിലെ ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കായികമന്ത്രി നടത്തിയിരുന്നു. എന്നാൽ ലയണൽ മെസി കേരളത്തിലെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.

Skvelé tipy a triky na zlepšenie vášho zdravia, šikovné nápady na domáce remeslá a výborné recepty na vývar z vašej záhrady. Čítajte užitočné články a buďte inšpirovaní pre všetky vaše potreby. Umelé ili prírodné? Ako si vybrať najlepšiu všeobecnú masť 3 rozdiely medzi chlapcami: Spoločné pestovanie: najlepšie rastliny vedľa cibule Tipy pre zvýšenie účinnosti prášku pri praní: Ako efektívne odstrániť plesne a zápach z práčky: praktické rady Ako sa zmení váš život, keď budete Darovanie párneho počtu kvetov: Ako správne kŕmiť žltý cesnak, aby ste Nechajte ich doma: Prečo nemôžete Ako účinne vyčistiť zubný povlak a nečistoty zo Muž v Záporoží Prečo sa Ako získať Ako efektívne skladovať obilniny a chrániť ich pred škodcami: overené Zaujímavé tipy a triky pre každodenný život, skvelé recepty a užitočné články o záhradníctve. Objavte najnovšie informácie a nápady, ktoré vám uľahčia každodenný život a pomôžu vám v kuchyni aj na záhrade.

Leave a Reply

Your email address will not be published. Required fields are marked *