November 22, 2024

പമ്പയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി

  • November 12, 2024
  • 1 min read
പമ്പയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി

പ്രളയത്തിനുശേഷമാണ് പമ്പയിൽ പാർക്കിങ് വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

പമ്പയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിന് അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. പമ്പയിൽ മാസപൂജാസമയങ്ങളിൽ അനുവദിച്ചിരിക്കുന്ന പാർക്കിങ്, മണ്ഡല-മകരവിളക്കുകാലത്തും തുടരണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ‌ ദേവസ്വം ബോർഡാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജില്ലാ ഭരണകൂടത്തിനും പോലീസിനും പമ്പയിലെ പാർക്കിങ് തുടരണമെന്ന അഭിപ്രായമാണ്. പ്രളയത്തിനുശേഷമാണ് പമ്പയിൽ പാർക്കിങ് വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *