ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ബാങ്ക് ജീവനക്കാരന്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് ദാരുണ സംഭവം. 28കാരിയായ ഭാര്യയേയും നാല് വയസുള്ള മകനേയും കൊലപ്പെടുത്തിയതിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു 32കാരന്‍.
ബാങ്ക് ജീവനക്കാരനായ കാര്‍ത്തിക് ഭട്ടാണ് ഭാര്യയായ പ്രിയങ്കയേയും മകന്‍ ഹൃദ്യനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മുറിയില്‍ തന്നെ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യുവാവ് പുറത്തിറങ്ങി ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.
