ഹോട്ടൽ പരിശോധനയിൽ പോലീസിനെ തടഞ്ഞതിൽ ദുരഹത :ടി.വി രാജേഷ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തിയ പോലീസിനെ തടഞ്ഞതില്‍ ദുരൂഹതയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി.വി രാജേഷ്. പരിശോധനയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ ബോധപൂര്‍വം നാടകം കളിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു.തന്റെ മുറിയിലാണ് ആദ്യം പരിശോധന നടത്തിയത്. അപ്പോള്‍ ആരെയും കണ്ടില്ല. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരെയും വിളിച്ചുവരുത്തി സീന്‍ ഉണ്ടാക്കി. അതിന്റെ മറവില്‍ എന്തെങ്കിലും നടന്നോ എന്ന് സംശയമുണ്ടെന്നും രാജേഷ് പറഞ്ഞു.”രാത്രി 11.30ന് തന്റെ മുറിയില്‍ പോലീസുകാര്‍ എത്തി. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ചില വിവരങ്ങളുണ്ടെന്ന് പറഞ്ഞു. പരിശോധിക്കാന്‍ അനുവദിച്ചു. അത് പൂര്‍ത്തിയാക്കി അവര്‍ പുറത്തിറങ്ങി. വാതില്‍ അടയ്ക്കാന്‍ നോക്കിയപ്പോള്‍ വേറെ ആരും ആ പരിസരത്ത് ഉണ്ടായിരുന്നില്ല. സ്വാഭാവികമായ പരിശോധനയാണെന്നാണ് കരുതിയത്’- രാജേഷ് പറഞ്ഞു.എന്നാല്‍ പിന്നീട് മറ്റ് മുറികളില്‍ പരിശോധന നടത്തിയപ്പോള്‍ പോലീസിനെ തടയുകയും നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയുമൊക്കെ വിളിച്ചുവരുത്തുകയും നാടകം കളിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണ് തന്റെ തോന്നലെന്ന് രാജേഷ് വ്യക്തമാക്കി.