ആന്ധ്രപ്രദേശിൽ മൂന്നു വയസ്സുകാരിയെ അടുത്ത ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ വെള്ളിയാഴ്ചയാണ് മൂന്ന് വയസുകാരിയെ അടുത്ത ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായത്
റിപ്പോർട്ട് ജലജ ജയേഷ്
22 കാരനായ യുവാവ് ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൽ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം വയലിൽ കുഴിച്ചിട്ടതായും പോലീസ് കൂട്ടിച്ചേർത്തു.പ്രതികൾക്കൊപ്പമാണ് മകളെ അവസാനമായി കണ്ടതെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.പ്രതിയെ അറസ്റ്റ് ചെയ്തതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുത്തൂർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും തിരുപ്പതി പോലീസ് സൂപ്രണ്ട് സുബ്ബരായുഡു പറഞ്ഞു.പോലീസിൻ്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് അയാളെ ചോദ്യം ചെയ്യുകയായിരുന്നു
തുടർന്ന്ഇയാൾ കുറ്റം സമ്മതിച്ചു. സ്കൂളിന് സമീപത്തെ തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് അയാൾ അവളുടെ മൃതദേഹം വയലിൽ കൊന്ന് കുഴിച്ചിട്ടു, ”എന്നും എസ്പി പറഞ്ഞു,