November 22, 2024

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ.

  • November 1, 2024
  • 0 min read
പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ.

പെരുമ്പാവൂർ റയോൺ പുരം കളപ്പുരയ്ക്കൽ വീട് ഷറഫ് (59) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ , പെരുമ്പാവൂർ റയോൺ പുരം കളപ്പുരയ്ക്കൽ വീട് ഷറഫ് (59) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഏകദേശം മുപ്പത്തിമൂന്ന് കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് ഇയാളുൾപ്പെടുന്ന പ്രതികൾ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലാ പോലീസ് മേധാവി യ്ക്ക് ലഭിച്ചിരുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *