March 23, 2026

എടിഎമ്മിൽ നിന്ന് 44 ലക്ഷം രൂപ കവർന്ന കേസിൽ 2 പേരെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു

  • November 1, 2024
  • 0 min read
എടിഎമ്മിൽ നിന്ന് 44 ലക്ഷം രൂപ കവർന്ന കേസിൽ 2 പേരെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു

എടിഎമ്മിൽ നിന്ന് 44 ലക്ഷം രൂപ കവർന്ന കേസിൽ 2 പേരെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു;3 പേർ ഒളിവിൽ.തപി : ഗുജറാത്തിലെ വ്യാരയിൽ എസ്ബിഐയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) രണ്ട് എടിഎമ്മിൽ നിന്ന് 44 ലക്ഷം രൂപ കവർന്ന കേസിൽ 2 പേരെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികളിൽ നിന്ന് 4.64 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.മഹാരാഷ്ട്രയിലെ ധൂലെ സ്വദേശി പ്രശാന്ത് പവാർ (25) , യുപിയിലെ മഥുര സ്വദേശി ലാൽസിംഗ് ദോഹ്‌രി (27) എന്നിവരാണ് അറസ്റ്റിലായത് . ഹരിയാനയിൽ നിന്നുള്ള വസീം അക്രം, ഇനാം ഷാഹിദ്, മഥുരയിൽ നിന്നുള്ള സാജിദ് ഖാൻ എന്നിവർ ഇപ്പോഴും ഒളിവിലാണ്.ബാക്കി തുക ഒളിവിലുള്ള പ്രതികളുടെ പക്കലാണെന്ന് വൈര പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ എൻ എസ് ചൗഹാൻ പറഞ്ഞു.പദ്ധതി തയ്യാറാക്കിയത് എവിടെയാണ്, ആരാണ് ഇതിന് പുറകിൽ എന്നതിനെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് രണ്ട് പ്രതികളെയും ചോദ്യം ചെയ്തു വരികയാണ് എന്ന് തപി ജില്ലാ പോലീസ് സൂപ്രണ്ട് രാഹുൽ പട്ടേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *