ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറടക്കം ശനിയാഴ്ച 3 ന്
2 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി 4 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദർശനം.
റിപ്പോർട്ട് അനീഷ് ചുനക്കര
പൊതു ദർശന സമയ ക്രമം
യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഭൗതിക ശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയിൽ നിന്ന് ആലുവ പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കും.
തുടർന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കും.
നാളെ രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയിൽ നടക്കും. 9.30 ന് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം. തുടർന്ന് 10.30 ന് കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ ക്രമങ്ങൾ ആരംഭിക്കുന്നു. ഉച്ചനമസ്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 2 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി 4 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദർശനം.
നവംബർ 2-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെൻ്റർ കത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കും. 3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ക്രമങ്ങൾ ആരംഭിക്കും.