March 23, 2026

കൊൽക്കത്തയിൽ ഡോക്ടർ മയക്കമരുന്ന് നൽകിയ ശേഷം രോഗിയെ ബലാത്സംഗം ചെയ്തു

  • October 30, 2024
  • 0 min read
കൊൽക്കത്തയിൽ ഡോക്ടർ മയക്കമരുന്ന് നൽകിയ ശേഷം രോഗിയെ ബലാത്സംഗം ചെയ്തു

ആക്രമണത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.

റിപ്പോർട്ട് ജലജാ ജയേഷ്

കൊൽക്കത്തയിൽ ഡോക്ടർ മയക്കമരുന്ന് നൽകിയ ശേഷം രോഗിയെ ബലാത്സംഗം ചെയ്തു
ആക്രമണത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.

കൊൽക്കത്ത : 26 കാരിയായ രോഗിയെ ബലാത്സംഗം ചെയ്തതിന് ഡോക്ടറെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.പ്രതി സ്ത്രീക്ക് മയക്കമരുന്ന് കുത്തിവയ്ക്കുകയും ലൈംഗികാതിക്രമം ചിത്രീകരിക്കുകയും ചെയ്തു.വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തു. ബ്ലാക്ക് മെയിൽ ചെയ്യാൻ വീഡിയോ ഉപയോഗിച്ച് പ്രതി പലതവണ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.പ്രതിയായ നൂർ ആലം സർദാറിനെതിരെ യുവതിയും ഭർത്താവും ഹസ്‌നാബാദ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, നഗരത്തിലെ ബരുൻഹട്ട് ഏരിയയിലെ ക്ലിനിക്കിൽ നിന്നും സർദാറിനെ പോലീസ് അറസ്റ്റ് ചെയ്തു.രോഗിയെ അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്തതിന് ഡോക്ടറായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *