നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി.
വടക്കേക്കര പറവൂർ ചേന്ദമംഗലം പേരപ്പാടം കൊക്കര ,ണിപ്പറമ്പ് വീട്ടിൽ വിജിത്ത് (ജിത്ത് 41) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്
റിപ്പോർട്ട് ജലജ ജയേഷ്
ആലുവ :നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വടക്കേക്കര പറവൂർ ചേന്ദമംഗലം പേരപ്പാടം കൊക്കര ,ണിപ്പറമ്പ് വീട്ടിൽ വിജിത്ത് (ജിത്ത് 41) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. വടക്കേക്കര, നോർത്ത് പറവൂർ, ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, ആവർത്തിച്ചുള്ള നരഹത്യശ്രമം, വ്യാജചാരായ നിർമ്മാണം, ഭീഷണിപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ തുടങ്ങി നിരവധി കേസിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് നടന്ന വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വടക്കേക്കര പറവൂർ ചേന്ദമംഗലം പേരപ്പാടം കൊക്കര ,ണിപ്പറമ്പ് വീട്ടിൽ വിജിത്ത് (ജിത്ത് 41) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. വടക്കേക്കര, നോർത്ത് പറവൂർ, ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, ആവർത്തിച്ചുള്ള നരഹത്യശ്രമം, വ്യാജചാരായ നിർമ്മാണം, ഭീഷണിപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ തുടങ്ങി നിരവധി കേസിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് നടന്ന വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.