November 22, 2024

ഭിന്നശേഷിക്കാർക്ക് ധനസഹായം

  • October 29, 2024
  • 1 min read
ഭിന്നശേഷിക്കാർക്ക് ധനസഹായം

ജില്ലാ സാമൂഹ്യനീതിവകുപ്പ് ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  1. വിദ്യാകിരണം പദ്ധതി – ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ സർക്കാർ, എയ്ഡഡ്, സ്വകാര്യ, ഓട്ടോണമസ് സ്ഥാപനങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പി ജി തലം വരെ പഠനം നടത്തുന്ന എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി
  2. വിദ്യാജ്യോതി പദ്ധതി – സർക്കാർ, എയ്ഡഡ്, സ്വകാര്യ, ഓട്ടോണമസ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ് മുതൽ പി ജി തലം വരെ നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതി
  3. ഭിന്നശേഷി വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് പദ്ധതി. ഡിസംബർ 31 നകം അപേക്ഷിക്കണം
  4. വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി –
    ഇന്ത്യയിലും, വിദേശത്തുമുളള യൂണിവേഴ്സിറ്റികളിൽ നിന്നും വിദൂര പഠനം വഴിയും ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്തിട്ടുളള വിദ്യാർത്ഥികൾക്ക് (അഡ്മിഷൻ ലഭിച്ചു 6 മാസത്തിനുള്ളിൽ അപേക്ഷിക്കണം )
  5. വിജയാമൃതം പദ്ധതി – ഇന്ത്യയിലെ യൂണിവേഴിസിറ്റികൾ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഡിപ്ലോമ, ബിഎഡ്, എംഎഡ്, ഡിഗ്രി, പിജി തുടങ്ങിയ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്, ട്രോഫി
  6. സഹചാരി പദ്ധതി- ഭിന്നശേഷി ഉള്ള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ, കോളേജ് NSS/NCC/SPC യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, എൻ ജി സാമൂഹ്യ പ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അവാർഡ് .അവസാന തീയതി ഡിസംബർ 31
  7. പരിണയം പദ്ധതി – ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾ, ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾ വിവാഹ ധനസഹായം നൽകുന്ന പദ്ധതി ( വിവാഹം കഴിഞ്ഞു 3 മാസത്തിനകം അപേക്ഷിക്കണം)
  8. പരിരക്ഷ പദ്ധതി- ഭിന്നശേഷിക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ചികിത്സാ സഹായം നൽകുന്ന പദ്ധതി
  9. സ്വാശ്രയ പദ്ധതി – മുഴുവൻ സമയ സഹായി ആവശ്യമുള്ള 50% കൂടുതൽ ഭിന്നശേഷി ഉള്ളവരെ സംരക്ഷിക്കുന്ന അടുത്ത ബന്ധുക്കൾ, ഭിന്നശേഷിത്വം മൂലം പുറത്ത് പോയി തൊഴിൽ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷി ഉള്ളവർ എന്നിവർക്ക് സ്വയംതൊഴിൽ തുടങ്ങുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതി
  10. മാതൃജ്യോതി പദ്ധതി- 60% മോ അതിലധികമോ ഭിന്നശേഷി ഉള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 2 വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ( പ്രസവാനന്തരം 6 മാസത്തിനകം അപേക്ഷിക്കണം)
  11. ശ്രേഷ്ഠം പദ്ധതി – ഭിന്നശേഷി ഉള്ള വ്യക്തികൾക്ക് സംസ്ഥാനത്തെ /രാജ്യത്തെ സ്ഥാപനങ്ങൾ/പരിശീലകരിൽ നിന്നും കലാ/ കായിക പരിശീലനം നേടുന്നതിന് ധനസഹായം നൽകുന്ന പദ്ധതി സഹചാരി, പരിരക്ഷ പദ്ധതികൾ ഒഴികെ ഉള്ള എല്ലാ പദ്ധതികൾക്കുമുളള അപേക്ഷകൾ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) മുഖേന ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുളളൂ.

കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ :04862228160. swd.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *