February 5, 2026

8000 കോടി ജിഎസ്ടി അഴിമതിയുടെ സൂത്രധാരൻ സൂറത്തിൽ നിന്ന് പിടിയിൽ

  • October 28, 2024
  • 0 min read
8000 കോടി ജിഎസ്ടി അഴിമതിയുടെ സൂത്രധാരൻ സൂറത്തിൽ നിന്ന് പിടിയിൽ

സൂറത്തിൽ താമസിക്കുന്ന അഷ്‌റഫ് ഇബ്രാഹിം കലാവ്ദിയ ആണ് പിടിയിലായത്.

സൂറത്ത് : 246 ഷെൽ കമ്പനികൾ സ്ഥാപിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തെറ്റായി എടുത്തതിലൂടെ 8000 കോടി രൂപയുടെ ജിഎസ്ടി അഴിമതി നടത്തിയ പ്രതിയെ സൂറത്തിൽ നിന്ന് ജിഎസ്ടി വകുപ്പ് പിടികൂടി.സൂറത്തിൽ താമസിക്കുന്ന അഷ്‌റഫ് ഇബ്രാഹിം കലാവ്ദിയ ആണ് പിടിയിലായത്.ഡിജിജിഐ പൂനെ സോണൽ യൂണിറ്റ് ഓഫീസർ റുഷി പ്രകാശ് പൂനെയിലെ കൊറേഗാവ് പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്.കൂട്ട് പ്രതികളായ നിതിൻ ബാർഗെ, ഫൈസൽ മേവാലാൽ, നിസാമുദ്ദീൻ ഖാൻ, അമിത് തേജ്ബഹാദൂർ സിൻഹ, രാഹുൽ ബറയ്യ, കൗശിക് മക്വാന, ജിതേന്ദ്ര ഗോഹെൽ എന്നിവർക്കെതിരെ 420, 465, 467 വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *