പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 18 കാരൻ മുങ്ങി മരിച്ചു
ടർഫിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതാണ് വൈഷ്ണവ്
റിപ്പോർട്ട് ജലജ ജയേഷ്
ആലുവയ്ക്കടുത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ 18 കാരൻ മുങ്ങിമരിച്ചു.മുപ്പത്തടം പൊന്നാരത്ത് കപ്പിത്താൻ പറമ്പിൽ ലൈജുവിന്റെ മകൻ വൈഷ്ണവാണ് മരിച്ചത്. ടർഫിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഏലൂക്കര പുന്നേലിക്കടവിൽ ഇറങ്ങിയതാണ്.ഉളിയന്നൂരിലെ യു.കെ. സ്കൂബ ടീം അംഗങ്ങൾ മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല