നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ഒറ്റ നിലപാടേ ഉള്ളൂവെന്ന് കെ.പി. ഉദയഭാനു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് നവീന്റെ കുടുംബത്തെ സന്ദർശിക്കുന്നത് കുടുംബത്തിനുള്ള പാർട്ടിയുടെ പിന്തുണ അറിയിക്കാനാണെന്നും കെ പി ഉദയഭാനു
റിപ്പോർട്ട് ജലജ ജയേഷ്
പത്തനംതിട്ട :എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിക്ക് ഒറ്റ നിലപാടേ ഉള്ളൂവെന്നും അത് നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്നതാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റിയിലും ഒറ്റ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് നവീന്റെ കുടുംബത്തെ സന്ദർശിക്കുന്നത് കുടുംബത്തിനുള്ള പാർട്ടിയുടെ പിന്തുണ അറിയിക്കാനാണ്. സംഭവത്തിൽ എല്ലാ കാര്യങ്ങളും സംസ്ഥാന സെക്രട്ടറിയോട് സംസാരിക്കുമെന്നും ഉദയഭാനു വ്യക്തമാക്കി.അതേസമയം, പി.പി. ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് തീരുമാനമുള്ളതായി അറിവില്ലെന്നും ഉദയഭാനു കൂട്ടിച്ചേർത്തു.