February 5, 2026

വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു

  • October 20, 2024
  • 0 min read
വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

കോയമ്ബത്തൂര്‍ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്.

അതുല്‍ അന്‍സാരിയും ഭാര്യ നാസിരെന്‍ ഖാട്ടൂനും ആറ് വയസ്സുള്ള കുഞ്ഞ് അപ്‌സര ഖാത്തൂനും തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്ബോഴായിരുന്നു ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച്‌ കൊണ്ടുപോയി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *