November 22, 2024

56 വര്‍ഷം മുമ്പ് സെനികവിമാന അപകടത്തില്‍ മരിച്ച ഇലന്തൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും:സംസ്ക്കാരം നാളെ.

  • October 3, 2024
  • 0 min read
56 വര്‍ഷം മുമ്പ് സെനികവിമാന അപകടത്തില്‍ മരിച്ച ഇലന്തൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും:സംസ്ക്കാരം നാളെ.

റിപ്പോർട്ട്‌ അനീഷ്‌ ചുനക്കര



കൊച്ചി :
ഇന്ന് ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ സൈന്യം മൃതദേഹം ഏറ്റുവാങ്ങും.

സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നാളെ ഇലന്തൂരില്‍ നടക്കും. ചൊവ്വാഴ്ചയാണ് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയ വിവരം സൈന്യം കുടുംബത്തെ അറിയിച്ചത്. ഇലക്‌ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോറില്‍ ക്രാഫ്റ്റ്സ്മാനായായിരുന്നു നിയമനം. 22 വയസ്സിലായിരുന്നു വിമാന അപകടം നടന്നത്.

തോമസ് ചെറിയാൻ പരിശീലനം പൂർത്തിയാക്കി പോവുമ്ബോഴായിരുന്നു അപകടമുണ്ടാവുന്നത്. 2003ല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളും 2019ല്‍ അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനു ശേഷം അഞ്ച് വർഷത്തിനു ശേഷമാണ് നാലു പേരുടെ കൂടി മൃതദേഹം കിട്ടുന്നത്. 56 വർഷം കൊണ്ട് ആകെ ലഭിച്ചത് ഒമ്ബത് മൃതദേഹങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *