ബോട്ടാഡിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
റിപ്പോർട്ട് ജലജ ജയേഷ്
ബോട്ടാഡ് : സെപ്റ്റംബർ 25ന് രാത്രി ബോട്ടാഡിലെ കുണ്ഡ്‌ലി ഗ്രാമത്തിന് സമീപം ഓഖയിൽ നിന്ന് ഭാവ്‌നഗറിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബോട്ടാഡ് താലൂക്കിലെ അലവ് ഗ്രാമത്തിൽ നിന്നുള്ള ജയേഷ് എന്ന ജലോ നഗർ ബവാലിയ, രമേഷ് കഞ്ഞി സാലിയ എന്നിവരാണ് പിടിയിലായത്.
തൊഴിൽ രഹിതരായ രണ്ടുപേരും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ട്രെയിൻ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ പാളം തെറ്റിക്കാൻ ഉതകുന്ന യൂട്യൂബ് വീഡിയോ കണ്ടിട്ടാണ് കുറ്റകൃത്യം നടത്തിയത്.
ഇരുമ്പ് ഗർഡർ പാളത്തിൽ സ്ഥാപിച്ച് തീവണ്ടി അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചത് എന്ന് ബൊട്ടാഡ് പോലീസ് സൂപ്രണ്ട് കിഷോർ ബലോലിയ പറഞ്ഞു.
പ്രതികൾക്കെതിരെ സെക്ഷൻ 3/5, 61-2-A, 62, 125, സെക്ഷൻ 150-1-A, 150-2-B എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് നിയമനടപടി സ്വീകരിച്ചു.
.