ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കണോ, വഴിയുണ്ട്! നിങ്ങള്‍ ഒരിടത്തേക്ക് കടന്നു ചെല്ലുമ്പോള്‍, അല്ലെങ്കില്‍ നിങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ പേടിയോടെ പതുക്കെ സംസാരിക്കുകയും അവരെന്ത് വിചാരിക്കും എന്ന് ചിന്തിക്കുകയും ഒക്കെ ചെയ്യുന്നവരാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലെന്ന് വേണം കരുതാന്‍. മറ്റുളളവര്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതിലും നമ്മുടെ വ്യക്തിപരവും തൊഴില്‍പരവുമായ ഇടപെടലുകളെയുമൊക്കെ ആത്മവിശ്വാസം തുളുമ്പിനില്‍ക്കുന്ന ശരീരഭാഷ സ്വാധീനിക്കാറുണ്ട്. സാഹചര്യങ്ങള്‍ എന്തുതന്നെ ആയാലും എത്ര നടക്കില്ലെന്ന് വിചാരിക്കുന്ന കാര്യമായാലും നല്ല കോണ്‍ഫിഡന്‍സോടെ പെരുമാറി നോക്കൂ, വ്യത്യാസം കണ്ടറിയാം.




