കണ്ണുംനട്ട് കാത്തിരുന്നിട്ടും…; മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം! രണ്ട് ദിവസമായി തിരുവനന്തപുരം മൃഗശാലാ അധികൃതരെ വട്ടംകറക്കുന്ന മൂന്ന് വിരുതരുണ്ട്. രാവും പകലുമെന്നില്ലാതെ ആ മൂവരെയും കാത്ത് കണ്ണിലെണ്ണയൊഴിച്ചിരിപ്പാണ് മൃഗശാലാ ജീവനക്കാർ. കൂട്ടിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകൾക്കായി അങ്ങനെ കാത്തിരിപ്പ് തുടരുകയാണ്……
ഹനുമാൻ കുരങ്ങ് അഥവാ ഗ്രേ ലംഗൂർ എന്നാണ് ചാടിപ്പോയ വിരുതരുടെ പേര്. സെമ്നോപിതേക്കസ് എന്നാണ് ശാസ്ത്രീയ നാമം. ദേഹമാകെ വെള്ള രോമങ്ങൾ, മുഖവും കൈകളും കാലുകളും കറുപ്പ് നിറം.


