May 12, 2026

പൊള്ളാച്ചിയിൽ കാറും ലോറി കൂട്ടിയിടിച്ചു :ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

  • May 12, 2026
  • 0 min read
പൊള്ളാച്ചിയിൽ കാറും ലോറി കൂട്ടിയിടിച്ചു :ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

:ചെന്നൈ: പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സേലം സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേക്ക് പോകുന്നതിനിടെയാണ് നെഗമത്ത് വച്ച് അപകടമുണ്ടായത്.ധനപാൽ (37), മേനക (35), സ്നേഹ, കനിഷ്ക (17) എന്നിവർ മരിച്ചു. കൂടെയുണ്ടായിരുന്ന സുര്‍ജിത് (12) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.ലോറി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി കാറിലേക്ക് ഇടിച്ചുകയറിയതാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *