May 12, 2026

കോട്ടയം ബസ് സ്റ്റാൻഡിൽ അപകടം:യാത്രക്കാരിയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

  • May 12, 2026
  • 1 min read
കോട്ടയം  ബസ് സ്റ്റാൻഡിൽ  അപകടം:യാത്രക്കാരിയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങിസംസ്ഥാന ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് ആണ് സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് മുന്നിലൂടെ നടക്കവേ അപകടത്തിൽപെട്ടത്.ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.ഇറഞ്ഞാൽ-തിരുവഞ്ചൂർ റൂട്ടിലോടുന്ന പുല്ലാടൻ എന്ന ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് വന്നിരുന്നത്തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇറങ്ങി ബസിൻ്റെ ഇടതുവശം ചേർന്ന് മറികടക്കുമ്പോൾ യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തു.അടിയിൽപ്പെട്ട റോസിൻ്റെ ശരീരത്തിലൂടെ ബസിന്റെ ഇടത് ഭാഗത്തെ ടയർ കയറിയിറങ്ങി.തുടർന്ന് യാത്രക്കാരും പോലീസും ചേർന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.വയറിനും മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്.അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നാണ് വിവരം.കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *