May 12, 2026

ടയര്‍ മാറ്റിയിടുന്നതിനായി റോഡരികില്‍ നിര്‍ത്തിയ കാറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചു :മലയാളി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

  • May 12, 2026
  • 0 min read
ടയര്‍ മാറ്റിയിടുന്നതിനായി റോഡരികില്‍ നിര്‍ത്തിയ കാറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചു :മലയാളി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ടയര്‍ മാറ്റിയിടുന്നതിനായി റോഡരികില്‍ നിര്‍ത്തിയ കാറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് മലയാളി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയന്‍തോട്ടില്‍ ദിവ്യ (34), സഹോദരന്‍ ദീപക് (27) എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു സേലം പാതയില്‍ (എന്‍എച്ച് 844) കൃഷ്ണഗിരിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ച കാറിന്റെ ചക്രം കേടായതിനെത്തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങി ചക്രം മാറ്റുന്നതിനിടെയാണ് അപകടം. കാറിന്റെ പിന്നിൽ ലോറി വന്നിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *