ഭൂരിപക്ഷമുണ്ട് പക്ഷേ മുഖ്യമന്ത്രിയായില്ല : അധികാരത്തിനു വേണ്ടി തെരുവിൽ വീഴുപ്പലക്കുന്ന കോൺഗ്രസ് പ്രബുദ്ധ കേരളത്തിന് അപമാനം അഡ്വ: എസ് സുരേഷ്
തിരഞ്ഞെടുപ്പിൽ സ്വപ്നതുല്യമായ ഭൂരിപക്ഷം ലഭിച്ചിട്ടും ഒൻപത് ദിവസങ്ങൾ പിന്നിടുമ്പോഴും ഒരു മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ കഴിവുകേട് തികച്ചും ലജ്ജാകരമാണ്.അധികാരത്തിന് വേണ്ടി കോൺഗ്രസിനുള്ളിൽ നടക്കുന്ന ഗ്രൂപ്പ് പോരും തെരുവിലെ വിഴുപ്പലക്കലുകളും അക്രമങ്ങളും പ്രബുദ്ധരായ മലയാളികൾക്ക് വലിയ അപമാനമാണ്. ഇടതുപക്ഷം മാറി വലതുപക്ഷം വന്നതുകൊണ്ട് കേരളത്തിന് യാതൊരു ഗുണവുമുണ്ടാകില്ലെന്ന ബിജെപി-എൻഡിഎ നിലപാട് ഇന്ന് അന്വർത്ഥമാവുകയാണ്, അഴിമതിയും അക്രമവും അരാജകത്വവും മാത്രമായിരിക്കും ഈ മുന്നണി മാറ്റത്തിലൂടെ കേരളത്തിന് ലഭിക്കാൻ പോകുന്നത്.




