വെറ്റിനറി സർജൻ നിയമനം
പത്തനംതിട്ട: മൃഗസംരക്ഷണ വകുപ്പിന്റെ കോയിപ്രം, റാന്നി ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.അഭിമുഖം ഇന്ന് (മെയ് 8) പകൽ 12 മണിക്ക് പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും.യോഗ്യത:ബിവിഎസ്‌സി & എഎച്ച്കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻതാൽപര്യമുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക്: 0468 2322762.




