May 8, 2026

മുസ്ലിം ലീ​ഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അം​ഗീകരിക്കില്ല’; കോൺ​ഗ്രസിന് മുന്നറിയിപ്പുമായി വി. മുരളീധരൻ

  • May 7, 2026
  • 0 min read
മുസ്ലിം ലീ​ഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അം​ഗീകരിക്കില്ല’; കോൺ​ഗ്രസിന് മുന്നറിയിപ്പുമായി വി. മുരളീധരൻ

തിരുവനന്തപുരം: മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്നും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിൽ മതാധിഷ്ഠിത ഇടപെടലുകൾക്ക് ഇടമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.വിദ്യാഭ്യാസ വകുപ്പ് പോലുള്ള സുപ്രധാന വകുപ്പ് ഒരു പ്രത്യേക സമുദായ രാഷ്ട്രീയത്തിന്റെ ഭാഗമായി കൈമാറുന്നത് കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *