തേർഡ് റേറ്റ്’; ജേണലിസ്റ്റിനെ അധിക്ഷേപിച്ച് ജി സുധാകരനും ഭാര്യയും
‘റിപ്പോര്‍ട്ടര്‍ പ്രതിനിധിയോട് ക്ഷുഭിതനായി അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരനും ഭാര്യയും. മുന്‍ എംഎല്‍എ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ‘തേര്‍ഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെ’ന്നായിരുന്നു അധിക്ഷേപം. സുധാകരന്റെ ഭാര്യയും റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു. തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.’ആവശ്യമില്ലാത്ത പേര് പറയരുത്. നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം. അത് കയ്യില്‍ വെച്ചാല്‍ മതി. അനാവശ്യ കാര്യങ്ങള്‍ ചോദിക്കരുത്. അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി. പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ക്ക് ചോദിക്കാന്‍ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാന്‍’, ജി സുധാകരന്‍ പറഞ്ഞു.




