May 8, 2026

ബിന്ദുകൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപണംചെറിയാൻ ഫിലിപ്പിനെതിരെ പരാതി

  • May 7, 2026
  • 1 min read
ബിന്ദുകൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപണംചെറിയാൻ ഫിലിപ്പിനെതിരെ പരാതി

ബിന്ദുകൃഷ്ണയെ അപമാനിക്കാൻ ശ്രെമിച്ചു; ചെറിയാൻ ഫിലിപ്പിനെതിരെ പരാതി നൽകി കേരളാ കോൺഗ്രസ് എം നേതാവ്ഇന്ദിരാ ഭവന് മുന്നിൽ വെച്ച് ബിന്ദുകൃഷ്ണയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് ചെറിയാൻ ഫിലിപ്പിനെതിരെയുള്ള പരാതി. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസ് ആണ് മ്യൂസിയം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.#പരാതിയുടെ_കോപ്പി :ബഹുമാനപ്പെട്ട മ്യൂസിയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ

സർവിഷയം:- സ്ത്രീത്വത്തെ അപമാനിക്കുന്നത് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തി നിയമനടപടികൾ അഭ്യർത്ഥിക്കുന്നത് സംബന്ധിച്ച്അങ്ങയുടെ അധികാരത്തിൽ പെട്ട വെള്ളയമ്പലം ശാസ്തമംഗലം റോഡരികിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഭവൻ എന്ന പേരിലുള്ള കെപിസിസി ഓഫീസിന് മുൻവശം നിരവധി ആളുകളും ചാനൽ ക്യാമറകളും സാക്ഷിയായി ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന ദൃശ്യമാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളിലെ ഒരു സ്ത്രീയെ മുതിർന്ന കോൺഗ്രസ് നേതാവായ ചെറിയാൻ ഫിലിപ്പ് കടന്നുപിടിച്ച് അശ്ലേഷിക്കാൻ ശ്രമിച്ചതും അയാളെ അവർ തള്ളി മാറ്റി രക്ഷപ്പെട്ടിട്ടുള്ളത് ആകുന്നു അതിജീവിതയ്ക്കുണ്ടായ മനോവേദനയ്ക്കും സ്ത്രീത്വത്തെ അപമാനിച്ച ചെറിയാൻ ഫിലിപ്പ് എന്നയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.വിശ്വസ്തതയോടെ

AH ഹഫീസ്

Leave a Reply

Your email address will not be published. Required fields are marked *