May 8, 2026

കോൺഗ്രസിൽ VD തരംഗം:സംസ്ഥാനമൊട്ടാകെ പ്രകടനങ്ങൾ: തെരുവിലിറങ്ങി പ്രവർത്തകർ

  • May 7, 2026
  • 0 min read
കോൺഗ്രസിൽ VD തരംഗം:സംസ്ഥാനമൊട്ടാകെ പ്രകടനങ്ങൾ: തെരുവിലിറങ്ങി പ്രവർത്തകർ

മുഖ്യമന്ത്രി സ്ഥാന ചർച്ചകൾ ചൂടുപിടിക്കുമ്പോൾ വി ഡി സതീശനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ ശക്തമാകുന്നു. എറണാകുളത്ത് നടന്ന പ്രകടനത്തിൽ ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തകർ രംഗത്തെത്തിയത്.

നെട്ടൂരിലെ ഐഎൻടിയുസി പ്രവർത്തകരാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്. പത്ത് വർഷമായി തകർച്ചയിലായിരുന്ന കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തിയത് വി ഡി സതീശനാണെന്നും മുഖ്യമന്ത്രിയായി അദ്ദേഹത്തെ പരിഗണിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.കെ സി വേണുഗോപാലിന്റെ നാട്ടായ പഴയങ്ങാടിയിലും വി ഡി സതീശന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചു. കോഴിക്കോട് കുറ്റ്യാടിയിലും രാത്രി 8 മണിക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന സന്ദേശമുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ അണികളുടെ തുറന്ന പിന്തുണ വി ഡി സതീശന് ശക്തമായ രാഷ്ട്രീയ പിന്തുണയായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *