മുഖ്യമന്ത്രി ആരാകും ? കെ സി വേണുഗോപാലിന് 46 പേരുടെ പിന്തുണ, ചെന്നിത്തലയ്ക്ക് എട്ടും സതീശന് ആറും
മുഖ്യമന്ത്രി ആരാകും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കെപിസിസി കൂടിക്കാഴ്ച പൂർത്തിയായി. യോഗത്തിൽ നേതാക്കൾ തങ്ങളുടെ പിന്തുണ ആർക്കെന്ന് അറിയിച്ചു. കെ സി വേണുഗോപാലിനാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്.
46 പേരാണ് കെ സി വേണുഗോപാലിന് പിന്തുണ അറിയിച്ചത്. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചു. അതേസമയം ആറ് പേർ മാത്രമാണ് വി. ഡി. സതീശനെ പിന്തുണച്ചത്. മൂന്ന് പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്നും അറിയിച്ചു.




