May 8, 2026

പിണറായി എം.എൽ.എ.സ്ഥാനവും രാജി വച്ചേക്കും

  • May 7, 2026
  • 0 min read
പിണറായി എം.എൽ.എ.സ്ഥാനവും രാജി വച്ചേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വേണമെങ്കിൽ എം.എൽ.എ സ്ഥാനവും രാജിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്നദ്ധത അറിയിച്ചതായി സൂചന. എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയൻ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം സെക്രട്ടറിയേറ്റിൽ ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ.തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകളിലാണ് ഈ നിർണായക നിലപാട് ഉണ്ടായതെന്നാണ് വിവരം. സർക്കാരിന്റെ പ്രവർത്തനങ്ങളും സംഘടനാ വീഴ്ചകളും വിശദമായി വിലയിരുത്തണമെന്ന ആവശ്യം നേതൃനിരയിൽ ശക്തമാണ്.പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിൽ വലിയ ആത്മപരിശോധന ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിക്ക് കാരണം എന്തെന്നതിനെ കുറിച്ചുള്ള വിശദമായ അവലോകന റിപ്പോർട്ട് ഉടൻ തയ്യാറാക്കുമെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *