May 8, 2026

ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ

  • May 7, 2026
  • 0 min read
ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന നിർണായക നിയമസഭാ കക്ഷി യോഗത്തിനിടെ വിവാദ സംഭവമുണ്ടായി. യോഗത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദുകൃഷ്ണയെ ചേർത്ത് പിടിക്കാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചതാണ് വിവാദമായത്.കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു സംഭവം. ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ ബിന്ദുകൃഷ്ണ അത് തട്ടിമാറ്റി മുന്നോട്ട് നടക്കാൻ ശ്രമിച്ചു. പിന്നാലെ വീണ്ടും ചെറിയാൻ ഫിലിപ്പ് സമീപിക്കാനെത്തിയതായും റിപ്പോർട്ടുകളുണ്ട്.തുടർന്ന് കൈകൂപ്പി പ്രതികരിച്ച ബിന്ദുകൃഷ്ണ മുന്നോട്ട് നീങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളിലും സംഭവം ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *