പ്രശസ്‌ത മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് നിര്യാതനായി
കണ്ണൂർ: പ്രശസ്ത മാധ്യമപ്രവർത്തകനായ വിക്ടർ ജോസഫ് (42) അന്തരിച്ചു. അസുഖബാധിതനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങി നിരവധി പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മാധ്യമപ്രവർത്തകനായിരുന്നു വിക്ടർ ജോസഫ്. വാർത്താ അവതരണത്തിലും റിപ്പോർട്ടിംഗിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മാധ്യമരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു.ഇന്ത്യൻ വോളിബോൾ താരം മനു ജോസഫിന്റെ സഹോദരനാണ്. സംസ്കാരം നാളെ പയ്യാവൂരിൽ നടക്കും.




