May 8, 2026

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞൻ

  • May 7, 2026
  • 0 min read
സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞൻ

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. നന്ദിഗ്രാമിലും ഭവാനിപൂരിലും സുവേന്ദു അധികാരി നേടിയ വിജയങ്ങളിൽ ചന്ദ്രനാഥ് രഥ് പ്രധാന പങ്കുവഹിച്ചിരുന്നു. ഭവാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിയെയാണ് അധികാരി പരാജയപ്പെടുത്തിയത്.

“ബൈക്കിലെത്തിയ അക്രമികൾ വാഹനം പിന്തുടരുകയായിരുന്നു എന്നാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. മധ്യംഗ്രാമിലെ ദൊഹാരിയയിൽ വെച്ച് വാഹനം തടയുകയും രഥ് കാറിനുള്ളിൽ ഇരിക്കുമ്പോൾ തന്നെ അക്രമികൾ വെടിയുതിർക്കുകയുമായിരുന്നു.” പ്രവർത്തകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *