May 8, 2026

ഇടുക്കിയിൽ കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങി

  • May 7, 2026
  • 0 min read
ഇടുക്കിയിൽ കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങി

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങിഅധികൃതരുടെ നിർദേശത്തെ തുടർന്ന് ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കൈയേറി നിർമ്മിച്ച ചില കെട്ടിടങ്ങൾ ഉടമകൾ സ്വമേധയാ പൊളിച്ചു തുടങ്ങി. പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയും നിയമലംഘനം നടത്തിയുമാണ് നിർമാണങ്ങൾ നടത്തിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി ശക്തമായത്.അനധികൃത നിർമാണങ്ങൾക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ രംഗത്തിറങ്ങിയതോടെ മറ്റ് കെട്ടിട ഉടമകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനുമായി നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *